city-gold-ad-for-blogger

Tragedy | ജോലിക്കെത്തിയ നാൾ തന്നെ പന്നിഫാമിലെ മാലിന്യക്കുഴിയിൽ വീണ് ദാരുണാന്ത്യം; യുവാവിന്റെ മരണം നാടിനെ നടുക്കി

Youth Falls into Waste Pit on First Day at Pig Farm
Photo: Arranged

● കുഡ്‌ലു പായിച്ചാലിലെ പന്നിഫാമിലാണ് സംഭവം
● നേപ്പാൾ സ്വദേശിയാണ് മരിച്ചത്
● അഗ്നിരക്ഷാസേന എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കാസർകോട്: (KasargodVartha) കുഡ്‌ലു പായിച്ചാലിലെ പന്നിഫാമിൽ സംഭവിച്ച ദാരുണമായ അപകടത്തിൽ യുവാവിന്റെ മരണം പ്രദേശത്തെ നടുക്കി. നേപ്പാൾ സ്വദേശിയായ 19 വയസുകാരൻ മായേഷ് റായ് ആണ് ദുരന്തത്തിൽ മരണപ്പെട്ടത്.

Youth Falls into Waste Pit on First Day at Pig Farm

വെള്ളിയാഴ്ച വൈകീട്ട് നല്ല മണിയോടെ പന്നിഫാമിലെ മാലിന്യക്കുഴിയിൽ വീണായിരുന്നു അപകടം. ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന മയേഷ് അബദ്ധത്തിൽ കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് മായേഷിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മായേഷ് ഫാമിൽ പുതിയതായി വെള്ളിയാഴ്ച രാവിലെയായിരുന്നു ജോലിക്കെത്തിയത്. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു.

#KeralaAccident #PigFarmAccident #KasaragodNews #Tragedy #Nepal #SafetyFirst

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia