city-gold-ad-for-blogger

ഉപ്പളയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാളെ കാണാതായി

ഉപ്പള: (www.kasargodvartha.com 14/06/2016) മണിമുണ്ടയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് പേരടങ്ങുന്ന സംഘത്തിലെ ഒരാളെ കാണാതായി. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഉപ്പളയില്‍ കോണ്‍ക്രീറ്റ് ജോലിക്കെത്തിയ കര്‍ണാടക സ്വദേശി കുട്ടപ്പ (20) യെയാണ് കാണാതായത്.

ജോലി കഴിഞ്ഞ് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ട് കാണാതാവുകയായിരുന്നു. കൂടെയുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരും, മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ കടല്‍ ക്ഷോഭം ഉള്ളതിനാല്‍ വിഫലമായി.

തിരച്ചില്‍ ബുധനാഴ്ച രാവിലെ പുനഃരാരംഭിക്കുമെന്ന് പോലീസ് പറഞ്ഞു.

ഉപ്പളയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാളെ കാണാതായി


Keywords : Uppala, Police, Natives, Youth, Missing, Kasaragod, Manimunda, Kuttappa.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia