തുരുത്തിയില്‍ യുവാവിനെ പുഴയില്‍ വീണ് കാണാതായി
Feb 21, 2016, 21:06 IST
അണങ്കൂര്‍: (www.kasargodvartha.com 21/02/2016) തുരുത്തിയില്‍ നിര്‍മാണ തൊഴിലാളിയായ യുവാവിനെ പുഴയില്‍ വീണ് കാണാതായി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. തുരുത്തി പുഴയില്‍ നിന്നും അക്കരേയ്ക്ക് പോകുന്നതിനിടെ തോണിയില്‍ നിന്നും തെറിച്ചു വീഴുകയായിരുന്നു.
വിവരമറിഞ്ഞ് കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെളിച്ചക്കുറവുള്ളതിനാല്‍ രാവിലെ മുങ്ങല്‍ വിദഗ്ധരെത്തി തിരച്ചില്‍ പുനരാരംഭിക്കും. നാട്ടുകാരും തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നു.
കാണാതായ യുവാവ് അന്യ സംസ്ഥാന തൊഴിലാളിയാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Keywords : Kasaragod, Youth, Missing, River, Fire force, Thuruthi, Construction Woker.