സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങി യുവാവ് മുങ്ങിമരിച്ചു
Aug 5, 2016, 10:30 IST
കുംബഡാജെ: (www.kasargodvartha.com 05/08/2016) സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങി യുവാവ് മുങ്ങിമരിച്ചു. സറോളി ഗാളിമുഖെയിലെ അബ്ദുല്ല- മറിയുമ്മ ദമ്പതികളുടെ മകന്‍ മുഹമ്മദ് റാഷിദാ (26)ണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മരംവെട്ട് തൊഴിലാളിയാണ് റാഷിദ്. ജോലി കഴിഞ്ഞ് മൂന്നു സുഹൃത്തുക്കളോടൊപ്പം കുംബഡാജെ കുറുമുജിക്കട്ടെയിലെ പഞ്ചായത്ത് കുളത്തില്‍ കുളിക്കാനെത്തിയതായിരുന്നു.
കുളത്തിലിറങ്ങിയ റാഷിദ് മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. കുളിക്കാനെത്തിയ ആര്‍ക്കും നീന്താന്‍ അറിയില്ലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സഹോദരങ്ങള്‍: സിദ്ദീഖ്, ശംസുദ്ദീന്‍, ആഷിഫ, സംസാബി, താഹിറ.

Keywords: Kasaragod, Kerala, Drown, Friend, Kumbadaje, Pond, Youth drown to death.