കഞ്ചാവ് ലഹരിയില്‍ യുവാവിന്റെ പരാക്രമം; തടയാന്‍ ചെന്ന പോലീസിനെ നേരിട്ടു, മല്‍പിടുത്തത്തിലൂടെ കീഴടക്കി
Oct 30, 2017, 16:49 IST
ഉപ്പള: (www.kasargodvartha.com 30/10/2017) കഞ്ചാവ് ലഹരിയില്‍ പരാക്രമം നടത്തിയ യുവാവിനെ മല്‍പിടുത്തത്തിലൂടെ കീഴടക്കി. യുപി സ്വദേശിയായ യുവാവിനെയാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച രാവിലെ ഉപ്പള ബസ് സ്റ്റാന്‍ഡിലാണ് യുവാവ് കഞ്ചാവ് ലഹരിയില്‍ പരാക്രമം കാട്ടിയത്. കടവരാന്തയില്‍ സൂക്ഷിച്ച സാധനങ്ങള്‍ വലിച്ചെറിയുകയും കാല്‍നടയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പിടികൂടാന്‍ കണ്‍ട്രോള്‍ റൂമിലെ പോലീസുകാര്‍ എത്തിയെങ്കിലും യുവാവ് പോലീസിനു നേരെ തിരിയുകയായിരുന്നു.
യുവാവ് കല്ലേറും തുടങ്ങിയതോടെ ഒടുവില്‍ മല്‍പിടുത്തത്തിലൂടെ കയ്യും കാലും കയറില്‍ കെട്ടി കീഴ്പ്പെടുത്തുകയായിരുന്നു. വിവരം ഉത്തര്‍പ്രദേശിലുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Uppala, Kasaragod, Police, Assault, Threatened, Youth, Kanjavu, Family, Youth disturbed public after smoke Ganja, Held