city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | കിണറ്റിൽ വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ യുവാവിന്റെ ആകസ്മിക മരണം നാടിന് കണ്ണീരായി

 Youth T A Tony from Kasaragod passes away after falling into a well
Photo: Arranged

● ചാമക്കുളത്തെ അരീപറമ്പിൽ ടി എ ടോണി (30) ആണ് മരിച്ചത്.
● കാൽ തെറ്റി കിണറ്റിൽ വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു 
● ചികിത്സയിലിരിക്കെ കണ്ണൂരിലെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

വെള്ളരിക്കുണ്ട്: (KasargodVartha) മോടോർ സ്ഥാപിക്കുന്നതിനിടെ കിണറ്റിൽ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന്റെ ആകസ്മിക മരണം നാടിന് കണ്ണീരായി. വെസ്റ്റ് എളേരി ചാമക്കുളത്തെ അരീപറമ്പിൽ ടോമി - റോസമ്മ ദമ്പതികളുടെ മകൻ ടി എ ടോണി (30) ആണ് ചികിത്സയ്ക്കിടെ കണ്ണൂരിലെ ആശുപത്രിയിൽ മരിച്ചത്. 

ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് വൈകിട്ട് കൊന്നക്കാട് വെങ്കല്ല് കാരുപ്പള്ളിയിൽ കെ എ ജിജോമോന്റെ വീട്ടിലെ കിണറ്റിൽ മോടോർ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അബദ്ധത്തിൽ കാൽ തെറ്റി വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ടോണിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നു. ടോണിയുടെ ജീവൻ രക്ഷിക്കാനായി നാട്ടുകാർ ഒന്നാകെ പ്രവർത്തിച്ചു. 

ടോണിയുടെ ചികിത്സയ്ക്കായി പ്രദേശവാസികൾ ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങൾ സമാഹരിച്ചിരുന്നു. എന്നാൽ ആ ശ്രമങ്ങൾ വിഫലമായി. കാത്ത് നിൽക്കാതെ ടോണി യാത്രയാവുകയായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ കൊന്നക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: സോണി, റോണി. ടി എ

T A Tony, a young man from Kasaragod, tragically passed away after falling into a well while installing a motor. Despite efforts to save him, he died in the hospital.

#KasaragodNews #Accident #YouthDeath #MotorInstallation #Konnakkad #KasaragodTragedy

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia