പെരിയയില്‍ ജെസിബി നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഡ്രൈവര്‍ക്ക് ഗുരുതരം
Apr 4, 2016, 18:41 IST
പെരിയ: (www.kasargodvartha.com 04.04.2016) പെരിയ ചെര്‍ക്കപ്പാറയില്‍ ജെസിബി നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടക ഹാസന്‍ ചെന്നെ കോപ്പയിലെ മാധവയുടെ മകന്‍ സച്ചിന്‍ (18) ആണ് മരിച്ചത്. ബന്ധുവും ജെസിബി ഡ്രൈവറുമായ കുണിയയില്‍ താമസിക്കുന്ന സഞ്ജയ് (26) യെ ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 3.40 മണിയോടെയാണ് സംഭവം.
ചേര്‍ക്കപ്പാറയില്‍ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ മണ്ണ് നീക്കുന്ന ജോലി ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. െ്രെഡവര്‍ സഞ്ജയ് യെ കൂടാതെ സച്ചിനും ജെസിബിയില്‍ ഒപ്പമുണ്ടായിരുന്നു. ഇതിനിടയില്‍ സമീപത്തെ കുളത്തിലേക്ക് ജെസിബി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറ്റു ജോലിക്കാര്‍ ചേര്‍ന്ന് ഇവരെ ഉടന്‍ തന്നെ പുറത്തെടുത്ത് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും സച്ചിന്‍ മരിച്ചിരുന്നു.
ഒരാഴ്ച മുമ്പ് കര്‍ണാടകയില്‍ പരീക്ഷ കഴിഞ്ഞ ശേഷം സഞ്ജയ്‌ക്കൊപ്പം ജോലിക്കെത്തിയതായിരുന്നു സച്ചിന്‍. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

Keywords : Kuniya, Accident, Death, Youth, Student, Kasaragod, Cherkappara, Youth dies in JCB accident.