Accident | പള്ളിക്കരയില്‍ ലോറി ബൈകിലിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്
Updated: Aug 13, 2024, 20:44 IST

Representational image generated by Meta AI
സാരമായി പരുക്കേറ്റ അഖിലിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
ബേക്കൽ: (KasargodVartha) ബൈകില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റു. പുതുക്കൈ ചിറപ്പുറത്തെ അഖില്‍ ദേവ് (24) ആണ് മരിച്ചത്. സുഹൃത്ത് പേരോല്‍ പഴനെല്ലിയിലെ മിഥുനിന് (24) ആണ് പരുക്കേറ്റത്. ഇവരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ലോറിയെ കാഞ്ഞങ്ങാട് വച്ച് നാട്ടുകാർ പിടികൂടി.
സാരമായി പരുക്കേറ്റ അഖിലിനെ മംഗളൂരിവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാതയിൽ പള്ളിക്കരയിൽ വെച്ചായിരുന്നു അപകടം. സുഹൃത്ത് മിഥുന്‍ മംഗളൂരിവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.