ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Sep 24, 2017, 12:13 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 24.09.2017) ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ പി. ഇബ്രാഹിമിന്റെ മകന്‍ മുക്താര്‍ (19) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30 മണിയോടെ തൃക്കരിപ്പൂര്‍ തങ്കയത്താണ് അപകടമുണ്ടായത്. മുക്താര്‍ ഓടിച്ചുപോവുകയായിരുന്ന ബൈക്കില്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മുക്താറിനെ തങ്കയം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചന്തേര പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
ഗുരുതരമായി പരിക്കേറ്റ മുക്താറിനെ തങ്കയം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചന്തേര പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accidental-Death, Youth, Bike-Accident, Youth dies in bike accident
Keywords: Kasaragod, Kerala, news, Accidental-Death, Youth, Bike-Accident, Youth dies in bike accident