മേല്‍പറമ്പ് ഇടുവുങ്കാലില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം
Feb 21, 2016, 22:29 IST
മേല്‍പറമ്പ്: (www.kasargodvartha.com 21/02/2016) ഇടവുങ്കാലില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ അരമങ്ങാനം കൂവ്വത്തൊട്ടിയിലെ തേപ്പ് തൊഴിലാളി സുജിത്ത് (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കുന്നുപാറയിലെ നാരായണന്റെ മകന്‍ രാജുവിനെ (28) ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Kalanad, Accident, Death, Car, Bike, Hospital, Kasaragod, Idavungal, Melparamba.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന കളനാട് അയ്യങ്കോലിലെ അബ്ദുര്‍ റഹ് മാന്റെ മകന്‍ ജംഷീദ് (22), സഹോദരിയും അംജദിന്റെ ഭാര്യയുമായ ജസീല (20) എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. www.kasargodvartha.com
സുജിത്തിനെയും രാജുവിനെയും ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു. അപ്പോഴേക്കും സുജിത്ത് മരിച്ചിരുന്നു. രാജുവിന്റെ പരിക്ക് അതീവ ഗുരുതരമാണ്. കാസര്‍കോട് ഭാഗത്ത് നിന്നും കളനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ജുപീറ്റര്‍ സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. www.kasargodvartha.com
ഭട്ട്യന്‍ - കാര്‍ത്യായനി ദമ്പതികളുടെ മകനാണ് സുജിത്ത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സുധീഷ്, സുമലത, സുചിത്ര.