പിലിക്കോട് ലോറി ബൈക്കിലിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു
Oct 9, 2016, 19:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 09/10/2016) പിലിക്കോട് മട്ടലായിയില്‍ ലോറി ബൈക്കിലിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു. തൃക്കരിപ്പൂര്‍ പൂച്ചോലിലെ പി നാരായണന്‍- തമ്പായി ദമ്പതികളുടെ മകനും നിര്‍മാണ തൊഴിലാളിയുമായ പി വിനീഷ് (31) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4.45 മണിയോടെ മട്ടലായി ദേശീയ പാതയിലാണ് അപകടമുണ്ടായത്.
ചെറുവത്തൂരില്‍ നിന്നും തൃക്കരിപ്പൂരിലേക്ക് ബൈക്കില്‍ പോകുന്നതിനിടെയാണ് വിനീഷ് അപകടത്തില്‍ പെട്ടത്. ബൈക്കിന് പിന്നില്‍ മുംബൈയില്‍ നിന്നും ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയും, ലോറിക്കടിയില്‍ പെട്ട് വിനീഷ് ദാരുണമായി മരിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അപകടം വരുത്തിയ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതനാണ് മരിച്ച വിനീഷ്. സഹോദരങ്ങള്‍: ബിജു (ഗള്‍ഫ്), പ്രജിത, വിജിത.
Keywords : Cheruvathur, Pilicode, Accident, Dead body, Bike, Kasaragod, Lorry, Vineesh.