ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
Mar 26, 2017, 10:30 IST
ഉപ്പള: (www.kasargodvartha.com 26.03.2017) ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേശ്വരം കടമ്പാര്‍ ജുമാ മസ്ജിദിന് സമീപത്തെ പരേതനായ കെ എസ് അബ്ദുല്ലയുടെ മകന്‍ കെ എസ് ഇബ്രാഹിം (24) ആണ് ഞായറാഴ്ച രാവിലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്.
കഴിഞ്ഞ 12ന് ഉച്ചയ്ക്ക് കളിയൂര്‍, മാവിനക്കട്ടയിലാണ് അപകടം നടന്നത്. സുഹൃത്ത് അന്‍സാറിനൊപ്പം ബൈക്കില്‍ കടമ്പാറില്‍ നിന്ന് പാത്തൂരിലേക്ക് പോവുകയായിരുന്നു ഇബ്രാഹിം. മാവിനക്കട്ടയിലെത്തിയപ്പോള്‍ എതിര്‍ ഭാഗത്ത് നിന്നും എത്തിയ സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരായ മൊറത്തണയിലെ ഭരത്, ഗംഗാധരന്‍, അന്‍സാര്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഭരത് ഇപ്പോഴും മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അലീമയാണ് ഇബ്രാഹിമിന്റെ മാതാവ്. സഹോദരങ്ങള്‍: അനീസ്, അഷ്‌റഫ്, റസാഖ്, സാദിഖ്, റഫീഖ്, സുഹ്‌റ, അസ്മ, ഫൗസിയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Uppala, Bike-Accident, Injured, Youth, died, Youth dies after injured in accident