വഴിയാത്രക്കാരനായ യുവാവ് ബൈക്കിടിച്ച് മരിച്ചു
Aug 18, 2015, 21:33 IST
മഞ്ചേശ്വരം: (www.kasargodvartha.com 18/08/2015) വഴിയാത്രക്കാരനായ യുവാവ് ബൈക്കിടിച്ച് മരിച്ചു. തുമിനാട് ഹില്‍ടോപ്പിലെ അബൂബക്കറിന്റെ മകന്‍ ഇംതിയാസ് (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.45 മണിയോടെയാണ് അപകടം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഇംതിയാസിന്റെ മംഗളൂരു ഭാഗത്ത് നിന്നും ഓടിച്ചുവന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ തൊക്കോട്ട് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയാിരുന്നു. മൃതദേഹം മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടം വരുത്തിയ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

Keywords : Manjeshwaram, Death, Accident, Bike, kasaragod, Kerala, Imthiyas.