city-gold-ad-for-blogger
Aster MIMS 10/10/2023

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കുണ്ടംകുഴി: (www.kasargodvartha.com 03.06.2019) കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുണ്ടംകുഴി ബഡിക്കിക്കണ്ടത്തെ ചരണ്‍ രാജ് (22) ആണ് മരിച്ചത്. കുണ്ടംകുഴി മരുതടുക്കത്ത് തട്ടുക്കടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം 7.15 മണിയോടെയായിരുന്നു അപകടം. മരുതടുക്കത്തെ ഗ്യാരേജില്‍ ഇലക്ട്രീഷ്യനായിരുന്ന ചരണ്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടത്തില്‍ പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ ചരണ്‍ ഓടിച്ച ബൈക്ക് പൂര്‍ണമായും തകര്‍ന്നു. യുവാവിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിവൈഎഫ്‌ഐ ബഡിക്കിക്കണ്ടം യൂണിറ്റ് അംഗമാണ്. അമ്മ: ശശികല. സഹോദരങ്ങള്‍: അവിനാഷ്, മോനിഷ.

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)     

Keywords:  Kerala, Kasaragod, Kundamkuzhi, News, Accident, Youth, Death, Accidental-Death, Car, Bike, Youth dies in accident.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL