Obituary | നിർമാണം നടക്കുന്ന സ്വന്തം വീടിൻ്റെ ടെറസിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു
Apr 1, 2024, 11:57 IST
കാഞ്ഞങ്ങാട്: (KasargodVartha) നിർമാണം നടക്കുന്ന സ്വന്തം വീടിൻ്റെ ടെറസിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണ് മരിച്ചു. കാഞ്ഞങ്ങാട് ആവി കണ്ടംകടവിൽ താമസിക്കുന്ന സുരേന്ദ്രൻ - ഗൗരി ദമ്പതികളുടെ മകൻ കെ ശരത് (33) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10നും തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിക്കും ഇടയിലാണ് സംഭവം.
നിർമാണം നടക്കുന്ന വീടിന്റെ തൊട്ടടുത്ത് തന്നെയാണ് ശരതും കുടുംബവും നിലവിൽ താമസിക്കുന്ന വീടുള്ളത്. ചൂട് കാരണം പുതിയ വീടിൻ്റെ ടെറസിൽ ഉറങ്ങിയതായിരുന്നു ശരത്. പുലർച്ചെ ശബ്‌ദം കേട്ട് വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് യുവാവിനെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വീട് നിർമാണത്തിനായി കൊണ്ടുവന്നിരുന്ന ചെങ്കല്ലിൽ തട്ടി ഗുരുതര പരുക്കേറ്റിരുന്നു.
ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരണപ്പെടുകയായിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ശരണ്യ ഏക സഹോദരിയാണ്.