ഗ്യാസ് ലോറി അപകടം; പരിക്കേറ്റ് ആശുപത്രിയിലായിരുന്ന കാര്‍ ഓടിച്ച യുവാവ് മരിച്ചു
Jun 15, 2018, 15:29 IST
കാസര്‍കോട്:(www.kasargodvartha.com 15/06/2018) ഗ്യാസ് സിലിണ്ടര്‍ കയറ്റിപോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. തളങ്കര പള്ളിക്കാല്‍ മുപ്പതാംമൈല്‍ സ്വദേശിയും പടുവടുക്കത്ത് വാടക വീട്ടില്‍ താമസക്കാരനുമായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ നിസാമുദ്ദീന്‍(20) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് അണങ്കൂര്‍ ദേശീയപാതയിലാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് ഭാഗത്തുനിന്നും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ഗ്യാസ് സിലിണ്ടര്‍ കയറ്റിപ്പോകുന്ന ലോറിയും കാസര്‍കോട് നിന്നും വിദ്യനഗര്‍ പടുവടുക്കത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ലോറി ഡ്രൈവര്‍ കര്‍ണാടക പുത്തൂര്‍ സ്വദേശി രാജു(61) വിനും അപകടത്തില്‍ പരിക്കേറ്റിരുന്നു.
ഒരു ഓട്ടോയിലും കാര്‍ ഷോറൂമിന് സമീപം നിര്‍ത്തിയിട്ട കണ്ടയ്‌നര്‍ ലോറിയിലും ഇടിച്ചാണ് മറിഞ്ഞത്. അപകടത്തില്‍ പുത്തന്‍ ഫോര്‍ രജിസ്‌ട്രേഷന്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. കണ്ടയ്‌നര്‍ ലോറിയിലെ മൂന്ന് കാറുകള്‍ക്കും കേടുപാട് സംഭവിച്ചിരുന്നു. മരിച്ച നിസാമുദ്ദീന്‍ പന്തല്‍ ജിവനക്കാരനാണ്. മിസിരിയയാണ് മാതാവ്. സഹോദരങ്ങള്‍: ഫാറൂഖ്, അഫ്‌സല്‍(ഇരുവരും ഡ്രൈവര്‍),ഫിറോസ് (ഫര്‍ണീച്ചര്‍ ജീവനക്കാരന്‍ അണങ്കൂര്‍), മെഹ്‌റൂഫ്, മിസിരിയ, റൈഹാന, ഖമറുന്നിസ, മുര്‍ഷാന.അവിവാഹിതനാണ് നിസാനുദ്ദീന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Accident, Death, Injured,youth dies after accident