മംഗളൂരുവില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മൊഗ്രാല്‍ സ്വദേശി മരിച്ചു
Dec 20, 2015, 22:27 IST
കാസര്‍കോട്: (www.kasargodvartha.com 20/12/2015) മംഗളൂരുവില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൊഗ്രാല്‍ സ്വദേശി മരിച്ചു. മൊഗ്രാലിലെ അബ്ദുല്‍ ഖാദര്‍ - റുഖിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് അലി (33)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ മംഗളൂരു എജെ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിലാണ് അലിക്ക് ഗുരുതരമായി പരിക്കേറ്റത്.
സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് സൈക്കിളിലിടിച്ചപ്പോള്‍ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. അപകടത്തില്‍ മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റു.
അവിവാഹിതനാണ്. സഹോദരങ്ങള്‍: ഇബ്രാഹിം, സഫിയ, ദൈനബി, മറിയം, ഖമറുന്നിസ.
Keywords : Kasaragod, Accident, Injured, Hospital, Treatment, Death, Youth, Mogral, Muhammed Ali, Youth dies after accident injury.