സ്‌കൂട്ടറില്‍ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
Jun 22, 2017, 18:36 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.06.2017) സ്‌കൂട്ടറില്‍ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ ഉമേശന്‍- ലക്ഷ്മി ദമ്പതികളുടെ മകന്‍ ജിതിന്‍ (22) ആണ് മരിച്ചത്. ഏഴിലോട് അറത്തിപറമ്പില്‍ വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ജിതിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷിജുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഷിജു മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന ബസ് യുവാക്കള്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിലിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ഷിബിന്‍ ജിതിന്റെ സഹോദരനാണ്.
Related News:
സ്‌കൂട്ടറില്‍ ബസിടിച്ച് യുവാക്കള്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Kanhangad, news, Police, Youth, Bus, Youth dies after accident injury
Keywords: Kasaragod, Kerala, Kanhangad, news, Police, Youth, Bus, Youth dies after accident injury