Accident | കാർ വൈദ്യുതി തൂണിലിടിച്ച് അപകടം, പുറത്തേക്ക് തെറിച്ചുവീണ് വൈദ്യുതാഘാതവുമേറ്റു; യുവാവിന് ദാരുണാന്ത്യം; സഹോദരന് ഗുരുതര പരുക്ക്
സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൊയ്‌ദീൻ സർവാസിനും വൈദ്യുതാഘാതമേറ്റിരുന്നു
ബദിയഡുക്ക: (KasargodVartha) കാർ (Car) വൈദ്യുതി തൂണിലിടിച്ച് (Electric Post) യുവാവ് ദാരുണമായി മരിച്ചു (Death). സഹോദരന് (Brother) പരുക്കേറ്റു (Injured). മാവിനക്കട്ട ബെള്ളിപ്പാടിയിലെ കെ എം അബ്ദുല്ലയുടെ മകൻ കലന്തർ ശമ്മാസ് (21) ആണ് മരിച്ചത്. അനുജൻ മൊയ്‌ദീൻ സർവാസിനാണ് പരുക്കേറ്റത്. ബദിയഡുക്ക (Badiadka) മാവിനക്കട്ടയിൽ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം (Accident) സംഭവിച്ചത്.
കലന്തർ ശമ്മാസ് ഓടിച്ചുവന്ന കെ എൽ 14 ടി 7481 കാർ വൈദ്യുതി തൂണിലിടിച്ച് ഇടിച്ചു മറിയുകയും യുവാവ് കാറിൽ നിന്നും പുറത്തേക്കു തെറിച്ചുവീണ് പരുക്കേൽക്കുകയുമായിരുന്നു. ഇതിനിടെ വൈദ്യുതി തൂണിൽ നിന്ന് വൈദ്യുതാഘാതമേൽക്കുകയും ചെയ്തുവെന്നാണ് വിവരം. ഉടൻ തന്നെ ചെങ്കള (Chengala) ഇ കെ നായനാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൊയ്‌ദീൻ സർവാസിനും വൈദ്യുതാഘാതമേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ സർവാസിനെ മംഗ്ളൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ശമ്മാസിന്റെ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. എസ്എസ്എഫ് മാവിനക്കട്ട യൂണിറ്റ് ഭാരവാഹിയാണ്.