Obituary | യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍
May 22, 2024, 22:27 IST
* അറിഞ്ഞത് രാവിലെ
ചീമേനി: (KasargodVartha) യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍. മൗക്കോട് പെരുമ്പട്ടയിലെ എം സി സാബിര്‍ (32) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഉറക്കമുണരാത്തതിനെതുടര്‍ന്ന് വാതില്‍ തട്ടി വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. പിന്നീടാണ് മരിച്ചതായി അറിയുന്നത്.
ഹൃദയാഘാതമാണ് മരകാരണമെന്നാണ് നിഗമനം. തൈക്കടപ്പുറത്തെ പി പി സി അബ്ദുല്ല - എം സി മറിയം ബീവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കബീര്‍, മുബീന.