Accident | ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
● മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി
വെള്ളരിക്കുണ്ട്: (KasargodVartha) മാലോം കാര്യോട്ട് ചാലില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം. ചുള്ളി സെന്റ് ജൂഡ് സ് ചര്‍ച്ച് ചെമ്പന്‍ ചേരിക്കടുത്ത് താമസിക്കുന്ന മൂന്ന് പീടികയില്‍ ജോമിയുടെ മകന്‍ ജെസ്റ്റിന്‍ (26) ആണ് മരിച്ചത്.
ജസ്റ്റിന്‍ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജെസ്റ്റിനെ ഉടന്‍ തന്നെ ഓടിയെത്തിയ പ്രദേശവാസികള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അപകടവിവരമറിഞ്ഞ് വെള്ളരിക്കുണ്ട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഷിജിയാണ് മരിച്ച ജെസ്റ്റിന്റെ മാതാവ്.
സഹോദരങ്ങള്‍: ജെറിന്‍, ജിബിന്‍.
#bikeaccident #keralaaccident #tragedy #rip #kerala #malomkaryot