ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു
Feb 19, 2019, 16:23 IST
കൊവ്വല്‍പ്പള്ളി: (www.kasargodvartha.com 19.02.2019) ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. കൊവ്വല്‍ പള്ളിയില്‍ താമസക്കാരായ കൂളിയങ്കാലിലെ എം കെ മുസ്തഫ- സീനത്ത് ദമ്പതികളുടെ മകന്‍ അഫ്സല്‍ (24) ആണ് മരിച്ചത്. അബുദാബി ഷഹാമയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന അഫ്സല്‍ ഒരു മാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്.
മൂന്ന് ദിവസം മുമ്പ് ഛര്‍ദ്ദിയെ തുടര്‍ന്ന് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഒരു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ അഫ്സല്‍ അസുഖം മാറാത്തതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയെയും ആശ്രയിച്ചു. തിങ്കളാഴ്ച രാവിലെ കടുത്ത ക്ഷീണം അനുഭവപ്പെട്ട് മന്‍സൂര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ഉച്ചയോടെ മരണപ്പെടുകയും ചെയ്തു. കൊവ്വല്‍പ്പള്ളിയിലെ മത-സാമൂഹ്യ രംഗത്ത് സക്രീയമായിരുന്നു അഫ്സല്‍.
യുവാവിന്റെ അപ്രതീക്ഷിത വേര്‍പ്പാടില്‍ കൊവ്വല്‍പ്പള്ളി പരിസരം അപ്പാടെ വിറങ്ങിലിച്ചു നിന്നു. മൃതദേഹം തിങ്കളാഴ്ച രാത്രി കൊപ്പല്‍പ്പള്ളി ജുമാമസ്ജിദ് പരിസരത്ത് മറവ് ചെയ്തു. ഹാഷിം, ഡോ. ആഇശ എന്നിവര്‍ സഹോദരങ്ങളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Youth died due to illness, Kasaragod, News, Kerala, Death, Treatment, hospital.