Obituary | വീണുപരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Updated: Jul 12, 2024, 17:20 IST

Photo: Arranged
തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് പരുക്ക് ഗുരുതരമെന്ന് അറിഞ്ഞത്
ബേക്കൽ: (KasargodVartha) വീണുപരുക്കേറ്റ് ചികിത്സയിലായിരുന്ന (Treatment) യുവാവ് മരിച്ചു (Died). മീത്തൽ മൗവ്വൽ (Meethal Movval) ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ രാഘവൻ - മാധവി ദമ്പതികളുടെ മകൻ അജയൻ (33) ആണ് മരിച്ചത്.
തേപ്പ് ജോലി (Job) ചെയ്യുന്ന യുവാവിന് വർഷങ്ങൾക്ക് മുമ്പ് വീണ് തലക്ക് പരുക്കേറ്റിരുന്നു. ഒരു മാസം മുമ്പ് തലവേദനയെ (Headache) തുടർന്ന് ആശുപത്രിയിൽ (Hospital) പ്രവേശിച്ചപ്പോഴാണ് പരുക്ക് ഗുരുതരമെന്ന് അറിഞ്ഞത്. തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിലും (Kannur Medical College) മംഗ്ളൂറിലെ (Mangaluru) ആശുപത്രിയിലും ചികിത്സയിലായിരുന്നു.
നിർധന കുടുംബത്തിൻ്റെ ചികിത്സക്ക് പണം കണ്ടെത്താൻ മൗവ്വൽ രിഫാഇയ്യ ജുമാ മസ്ജിദിൽ നിന്ന് പണം സ്വരൂപിച്ച് നൽകിയിരുന്നു. സഹോദരങ്ങൾ: വിജയൻ, ചന്ദ്രാവതി.