city-gold-ad-for-blogger

റിയാസ് മൗലവി വധം: ബി ജെ പി നേതാക്കളെ നാര്‍ക്കോ അനാലിസിന് വിധേയമാക്കണം- യൂത്ത് ലീഗ്

കാസര്‍കോട്: (www.kasargodvartha.com 29.03.2017) സമൂഹത്തില്‍ ചിദ്രതയുണ്ടാക്കിയും പ്രേരണ നല്‍കിയും വര്‍ഗീയ അക്രമത്തിന് ഒത്താശകള്‍ ചെയ്തിട്ട് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നല്ല പിള്ള ചമയുന്ന ബി ജെ പി നേതാക്കളെ നാര്‍ക്കോ അനാലിസിന് വിധേയമാക്കിയാല്‍ കാസര്‍കോട്ടെ അശാന്തിക്ക് അറുതി വരുത്താന്‍ സാധിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.

സപ്ത ഭാഷാ ഭൂമികയായ കാസര്‍കോട്ടെ ജനങ്ങളുടെ മനസില്‍ വര്‍ഗീയത പടര്‍ത്തി സമൂഹത്തെ വിഭജിച്ചും കലാപങ്ങള്‍ക്ക് കോപ്പു കൂട്ടിയും തങ്ങളുടെ ഹിഡന്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാറിന്റെ നീക്കത്തെ കുറിച്ച് അന്വേഷിക്കണം. ജില്ലയില്‍ തമ്പടിച്ചിട്ടുള്ള അന്യജില്ലയിലെ ബി ജെ പി നേതാക്കന്മാര്‍ക്ക് ചൂരി കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

കാസര്‍കോടിന്റെ മതേതര പരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും ഫാസിസത്തെ ചെറുക്കാനും മത, രാഷ്ട്രീയ കക്ഷികള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും യൂത്ത് ലീഗ് അഭ്യര്‍ത്ഥിച്ചു. വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ചൂരി അധ്യക്ഷത വഹിച്ചു. സി എം എ സിദ്ദീഖ് സ്വാഗതം പറഞ്ഞു. സലീം അക്കര, ബി കെ ബഷീര്‍, ബഷീര്‍ ഫ്രന്‍ഡ്‌സ്, ഉമ്മര്‍ ഫാറൂഖ്, ഫാറൂഖ് കുബഡാജെ സംസാരിച്ചു.

റിയാസ് മൗലവി വധം: ബി ജെ പി നേതാക്കളെ നാര്‍ക്കോ അനാലിസിന് വിധേയമാക്കണം- യൂത്ത് ലീഗ്

Keywords : Kasaragod, Murder-case, BJP, Leader, Youth, Police, Investigation, Riyas Maulavi Murder Case.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia