city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാന സര്‍ക്കാര്‍ 1000 രൂപയുടെ സൗജന്യ കിറ്റെന്ന് പറഞ്ഞ് വിതരണം ചെയ്യുന്ന കിറ്റിന് വിപണി വില 800 രൂപ; കണക്കുകള്‍ നിരത്തി ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്, ദുരിതകാലം സി പി എം ചാകരക്കാലമാക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

കാസര്‍ഗോഡ്: (www.kasargodvartha.com 05.04.2020) കോവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യുന്ന ആയിരം രൂപയുടെ സൗജന്യ കിറ്റിലെ സാധനങ്ങളുടെ പൊതുവിപണിയിലെ വില 800 രൂപയ്ക്കടുത്തു മാത്രമാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. സപ്ലൈകോ ഹോള്‍സെയില്‍ നിരക്കില്‍ വാങ്ങുമ്പോള്‍ വിപണി വിലയേക്കാള്‍ പത്തു ശതമാനമെങ്കിലും ഇളവ് ലഭിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 750 രൂപയ്ക്കടുത്തു മാത്രം ചെലവാകുന്ന കിറ്റുകള്‍ക്കാണ് സര്‍ക്കാര്‍ 1000 രൂപ വച്ച് ഖജനാവില്‍ നിന്ന് വകയിരുത്തുന്നതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ 1000 രൂപയുടെ സൗജന്യ കിറ്റെന്ന് പറഞ്ഞ് വിതരണം ചെയ്യുന്ന കിറ്റിന് വിപണി വില 800 രൂപ; കണക്കുകള്‍ നിരത്തി ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്, ദുരിതകാലം സി പി എം ചാകരക്കാലമാക്കുന്നുവെന്ന് കുറ്റപ്പെടുത്തല്‍

കണക്കുകള്‍ നിരത്തിയാണ് ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. സണ്‍ഫ്‌ളവര്‍ ഓയില്‍ ഒരു ലിറ്റര്‍ (98 രൂപ), വെളിച്ചെണ്ണ അര ലിറ്റര്‍ (76 രൂപ), പഞ്ചസാര ഒരു കിലോ (42 രൂപ), ചായപ്പൊടി കാല്‍ കിലോ (70 രൂപ),  ഉപ്പ് ഒരു കിലോ (10 രൂപ), ആട്ട രണ്ട് കിലോ (68 രൂപ), റവ ഒരു കിലോ (39 രൂപ), ഉഴുന്ന് ഒരു കിലോ (112 രൂപ), ചെറുപയര്‍ ഒരു കിലോ (110 രൂപ), കടല ഒരു കിലോ (65 രൂപ), സാമ്പാര്‍ പരിപ്പ് കാല്‍ കിലോ (20 രൂപ), കടുക് 100 ഗ്രാം(10 രൂപ), ഉലുവ 100 ഗ്രാം (10 രൂപ), മുളക് പൊടി 100 ഗ്രാം (22 രൂപ), മല്ലിപ്പൊടി 100 ഗ്രാം (16 രൂപ), മഞ്ഞള്‍ പൊടി 100 ഗ്രാം (18 രൂപ), സോപ്പ് രണ്ട് (40 രൂപ) എന്നിങ്ങനെ ആകെ 826 രൂപയാണ് കിറ്റില്‍ അടങ്ങിയിരിക്കുന്ന സാധനങ്ങളുടെ ശരാശരി വിപണി വില. മിക്കയിടങ്ങളിലും പൊതുവിപണിയില്‍ തന്നെ ഒരു കിലോ പഞ്ചസാര 40 രൂപയ്ക്കും സണ്‍ഫ്‌ളവര്‍ ഓയില്‍ 90 രൂപയ്ക്കുമൊക്കെ ലഭിക്കുന്നുണ്ട്. വെളിച്ചെണ്ണ, ആട്ട, ചായപ്പൊടി തുടങ്ങിയവയുടെ വിലയിലും വ്യത്യാസമുണ്ട്. ഇങ്ങനെ വരുമ്പോള്‍ പൊതുവിപണിയില്‍ 800 രൂപയില്‍ താഴെ മാത്രമാണ് ഇത്രയും സാധനങ്ങള്‍ക്ക് വിലമതിക്കുക.

സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും സാധാരണ നല്‍കുന്ന സബ്‌സിഡി നിരക്കില്‍ വില ഇതിനേക്കാള്‍ വളരെ കുറവാണ്. അവിടെ ഒരു കിലോ പഞ്ചസാരയ്ക്ക് 22 രൂപയും ഉഴുന്നിന് 66 രൂപയും രണ്ടു കിലോ ആട്ടയ്ക്ക് 36 രൂപയും അര ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 45 രൂപയുമൊക്കെ മാത്രമാണ് ഈടാക്കുന്നത്.

ഉല്‍പാദകരില്‍ നിന്ന് ഹോള്‍സെയില്‍ നിരക്കില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിപണി വിലയില്‍ ഇരുപതു ശതമാനം വരെ ഇളവ് ലഭിക്കുന്നുണ്ടെന്നാണ് വ്യാപാരികളുടെ പക്ഷം. പത്തു ശതമാനമെന്ന് കണക്കാക്കിയാല്‍ തന്നെ ഒരു കിറ്റിന് 82 രൂപയെങ്കിലും ഇളവ് ലഭിക്കും. 744 രൂപ മാത്രമാണ് ഒരു കിറ്റിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മുടക്കേണ്ടി വരിക. എന്നാല്‍ വകയിരുത്തിയിരിക്കുന്നത് 1000 രൂപ വച്ചായതിനാല്‍ അവശേഷിക്കുന്ന 256 രൂപ ഇടനിലക്കാരുടെ പോക്കറ്റിലേക്ക് പോകും.
87 ലക്ഷം കിറ്റുകള്‍ക്കായി 1000 രൂപ നിരക്കില്‍ 870 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത്. ഇതില്‍ 300 കോടിയോളം രൂപ സാധനങ്ങള്‍ വാങ്ങിക്കാന്‍ ടെന്‍ഡര്‍ എടുക്കുന്ന ഇടനിലക്കാരുടെ കൈയിലേക്കാണ് പോകുന്നതെന്നാണ് ആക്ഷേപം.

ഇതോടെ ദുരിതകാലം വീണ്ടും സി പി എം ചാകരക്കാലമാക്കുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നത്. ദുരിതകാലങ്ങളെല്ലാം തങ്ങള്‍ക്ക് ചാകരക്കാലമാണെന്ന് സി പി എം വീണ്ടും തെളിയിക്കുകയാണ്. സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരം രൂപയുടെ പലവ്യഞ്ജന കിറ്റിന്റെ റീട്ടെയില്‍ വില 820 രൂപയോളം മാത്രമാണ്. സാധനങ്ങളെത്തിക്കുന്നതിനുള്ള ടെന്‍ഡര്‍ ആര്‍ക്കാണ് കൊടുത്തിട്ടുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മുന്നൂറ് കോടിയോളം രൂപയുടെ വെട്ടിപ്പാണ് ഇതിലൂടെ നടക്കുന്നത്. ദുരിതബാധിതര്‍ക്കായി ചെലവഴിക്കുന്നതിനുള്ള നികുതിപ്പണമാണ് ഇങ്ങനെ അടിച്ചുമാറ്റുന്നത്. ഈ വെട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് ഉദുമ നിയോജകമണ്ഡലം പ്രസിഡന്റ് എം കെ അനൂപ് പറഞ്ഞു.


Keywords: Kasaragod, Kerala, News, Youth-congress, Government, Youth congress's allegation against Free kit of Kerala Govt.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL