യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം: രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യുവജന റാലിയില്‍ കാസര്‍കോട്ട് നിന്നും 100 പേര്‍
May 14, 2015, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 14/05/2015) കോഴിക്കോട്ട് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യുവജന റാലിയില്‍ കാസര്‍കോട്ട് നിന്നും നൂറോളം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മതേതര ഭാരതത്തിനായ് യുവമുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തി മെയ് 22 മുതല്‍ 27 വരെ കോഴിക്കോട്ട് നടക്കുന്ന സമ്മേളനം വിജയിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് ഫിറോസ് അണങ്കൂര്‍ അധ്യക്ഷത വഹിച്ചു. മനാഫ് നുള്ളിപ്പാടി, മുബാറക്, നവീന്‍, രാജേഷ് കടപ്പുറം, അഭിലാഷ് പച്ചക്കാട്, റാസി ചാല, ഹാരിസ്, അറഫാത്ത് തായലങ്ങാടി, അബ്ദുര്‍ റഹ് മാന്‍ അടുക്കത്ത്ബയല്‍, നൗഷാദ് തളങ്കര, അഷ്‌റഫ് തെരുവത്ത്, ബിനീഷ് താളിപ്പടുപ്പ് എന്നിവര്‍ പ്രസംഗിച്ചു.

Keywords : Kasaragod, Kerala, youth-congress, State-conference, Rahul Gandhi, Kozhikode.