മീറ്റര്‍ റീഡിംഗില്‍ പുതിയ രീതികള്‍ കൊണ്ടുവന്ന് വൈദ്യുതി ബോര്‍ഡ് ജനങ്ങളെ കൊള്ളയടിക്കുന്നു; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്
May 7, 2020, 14:46 IST
ചിത്താരി: (www.kasargodvartha.com 07.05.2020) മീറ്റര്‍ റീഡിംഗില്‍ പുതിയ രീതികള്‍ കൊണ്ടുവന്ന് വൈദ്യുതി ബോര്‍ഡ് ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. നേരത്തെ 60 ദിവസത്തെ റീഡിംഗ് എടുത്താണ് ബില്ലുകള്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ രീതിയനുസരിച്ച് റീഡിംഗ് എടുത്തപ്പോള്‍ ഏഴു മുതല്‍ 10 ദിവസം വരെ വര്‍ദ്ധിച്ചു. ഇത് നിലവിലെ സ്ലാബ് മാറുന്നതിനും അതുവഴി ബില്‍ തുക ഭീമമായ തോതില്‍ വര്‍ദ്ധിക്കുന്നതിനും ഇടയായി. പലരും ഇത് മനസിലാക്കാതെ ബില്ലടക്കുകയാണെന്നും ഇത് പകല്‍ കൊള്ളയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ആക്ച്വല്‍ ഡേ ബില്ലിംഗ് അവസാനിപ്പിച്ച് നിലവിലുണ്ടായിരുന്ന 60 ദിവസം കണക്കാക്കി ബില്‍ കുറച്ചു നല്‍കുക, നിര്‍ദ്ധനര്‍ക്കും കാന്‍സര്‍, കിഡ്‌നി, ഹൃദ്രോഗ രോഗികള്‍ക്കും വൈദ്യുതി സൗജന്യമാക്കുക, കോവിഡ് കാലത്ത് അടഞ്ഞു കിടക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും വൈദ്യുതി ചാര്‍ജ്ജ് ഒഴിവാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കെ എസ് ഇ ബി ചിത്താരി സെക്ഷന്‍ ഓഫീസിനു മുന്നില്‍ ചൂട്ടുകത്തിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ ചിത്താരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ മണ്ഡലം പ്രസിഡണ്ട് വാര്‍ഡ് മെമ്പര്‍ ഷീബ അധ്യക്ഷത വഹിച്ചു. നിസാര്‍ ചിത്താരി, ബൂത്ത് പ്രസിഡണ്ട് ജാബിര്‍ ചിത്താരി എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Chithari, Kerala, News, Youth-congress, Protest, Youth congress protest against KSEB