city-gold-ad-for-blogger

മോഡി ഭരണത്തില്‍ സര്‍വകലാശാലകള്‍ അസഹിഷ്ണുതയുടെ തടവറ- ടി. സിദ്ദീഖ്

കാസര്‍കോട്: (www.kasargodvartha.com 27/01/2016) സമത്വവും സ്വാതന്ത്രവും വിദ്യാഭ്യാസവും നിഷേധിക്കുന്ന അസഹിഷ്ണുതയുടെ തടവറകളായി മോഡി ഭരണത്തില്‍ സര്‍വകലാശാലകള്‍ മാറിയെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ടി. സിദ്ദീഖ് അഭിപ്രായപ്പെട്ടു. രോഹിത് വെമൂലയുടെ മരണവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരും ഉദ്യോഗസ്ഥരും രാജിവെക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഹിത് വെമൂല എന്ന യുവഗവേഷകനായ ദളിത് വിദ്യാര്‍ഥിക്ക് ഏഴുമാസത്തോളം ഫെല്ലോഷിപ്പ് നല്‍കാത്തതും സര്‍വകലാശാലയുടെ പൊതു സ്ഥലങ്ങളായ ലൈബ്രറിയിലും കാന്റീനിലും അടക്കം പ്രവേശിക്കരുതെന്ന കല്‍പ്പനയും അശുദ്ധമാക്കരുതെന്ന അയിത്താചാരത്തിന്റെ മോഡിസമാണ് വ്യക്തമാക്കുന്നത്. സര്‍വകലാശാലയില്‍ നടന്നത് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘട്ടനമാണന്നും ബാക്കി ഇടപെടലുകള്‍ മോഡി സര്‍ക്കാരിനെ അപമാനിക്കാനാണെന്നും പറയുന്ന ബി ജെ പി നേതൃത്വം, വകുപ്പ് തലവനോ, വി.സി ക്കോ, രജിസ്ട്രാര്‍ക്കോ തീര്‍ക്കാവുന്ന വിഷയത്തില്‍ എം.പിയും കേന്ദ്രമന്ത്രിയുമായ ബന്ദാരു ദത്തത്രെയ ഇടപെട്ടത് എന്തിനാണന്നും മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനി നടപടി ആവശ്യപ്പെട്ടു കത്തയച്ചത് എന്തിനാണന്നും വ്യക്തമാക്കണം. ആത്മഹത്യാകുറിപ്പില്‍ എന്റെ ജന്മമാണ് എന്റെകുറ്റം എന്നെഴുതിയ രോഹിത് വെമൂല മരിക്കാന്‍ ഉപയോഗിച്ച തന്റെ സംഘടനയുടെ പതാക എന്നത് കൊണ്ട് തന്നെ കൊടിയ ജാതീയ പീഡനത്തിന്റെ ഇരയാണന്നു വ്യക്തമാകുന്നു- ടി. സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.

പ്രസിഡണ്ട് സാജിദ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു.കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി ഗംഗാധരന്‍ നായര്‍, ഡി സി സി ഭാരവാഹികളായ ഹക്കീം കുന്നില്‍, വിനോദ്കുമാര്‍ പള്ളയില്‍വീട്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മാടക്കാല്‍, ശ്രീജിത്ത് ചോയ്യംകോട്, ചന്ദ്രന്‍ കരിച്ചേരി, അഡ്വ. സുധാകര്‍ റായി, ഹര്‍ഷാദ് വോര്‍ക്കാടി, അന്‍വര്‍ മാങ്ങാട്, മനാഫ് നുള്ളിപ്പാടി, രാഗേഷ് പെരിയ, നോയല്‍ ടോം ജോസ്, കെ എന്‍ കാര്‍ത്തികേയന്‍ സംസാരിച്ചു. രജീഷ് ബാബു, ഉനൈസ് ബേഡകം, വിനോദ് പറയാംപള്ളം, മധു മുളിയാര്‍, സുധീഷ് പാനൂര്‍, ഉസ്മാന്‍ അണങ്കൂര്‍, രാഹുല്‍, ശബാബ് പൈക്ക, ജയകുമാര്‍, പ്രദീപ് പള്ളക്കാട്, ബിനോജ്, ജിജോ എന്നിവര്‍ നേതൃത്വം നല്‍കി.

മോഡി ഭരണത്തില്‍ സര്‍വകലാശാലകള്‍ അസഹിഷ്ണുതയുടെ തടവറ- ടി. സിദ്ദീഖ്

Keywords : Kasaragod, Youth-congress, March, Inauguration, Central University, T. Sideeque.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia