കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നു: യൂത്ത് കോണ്‍ഗ്രസ്
Oct 19, 2016, 10:08 IST
കാസര്‍കോട്: (www.kasargodvartha.com 19/10/2016) റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നയത്തില്‍ പ്രതിഷേധിച്ച് താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. റേഷന്‍ വിഹിതം ഭൂരിഭാഗം ജനങ്ങള്‍ക്ക് വെട്ടിക്കുറച്ചും നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടിയും മാവേലി സ്റ്റോറുകളില്‍ സ്റ്റോക്ക് നല്‍കാതെയും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
സമരം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് മാടക്കല്‍ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി സോമശേഖര ശേണി, മനാഫ് നുള്ളിപ്പാടി, നാസര്‍ മൊഗ്രാല്‍, കുഞ്ഞി വിദ്യാനഗര്‍, സുധീഷ് പാണൂര്‍, ഫിറോസ് അണങ്കൂര്‍, പ്രസാദ് പനയാല്‍, ഉസ്മാന് അണങ്കൂര്‍, ഹാരിസ് ശേണി നേതൃത്വം നല്കി.
Keywords : Kasaragod, Youth League, Protest, Inauguration, Government.