ദാരിദ്ര്യ നിര്‍മാര്‍ജന ദിനത്തില്‍ ഭക്ഷ കിറ്റുകള്‍ നല്‍കി യൂത്ത് കോണ്‍ഗ്രസ്
Oct 17, 2016, 10:15 IST
കാസര്‍കോട്: (www.kasargodvartha.com 17/10/2016) യൂത്ത് കോണ്‍ഗ്രസ് ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക ദാരിദ്ര്യ നിര്‍മാര്‍ജന ദിനത്തോട് അനുബന്ധിച്ച് 100 ഓളം യാചകര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ നല്‍കി. ജില്ലയിലെ വിവിധ ഭാഗങ്ങളെ കേന്ദ്രീകരിച്ചാണ് കിറ്റുകള്‍ നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് മനാഫ് നുള്ളിപാടി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഉസ്മാന്‍ അണങ്കൂര്‍, കെ എം സഫ് വാന്‍ കുന്നില്‍, ഹാരിസ് പട്‌ല, നൗഷാദ് ബള്ളൂര്‍, അഖില്‍, കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് ആബിദ് എടച്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords : Kasaragod, youth-congress, Programme, Food, Manaf Nullippady.

Keywords : Kasaragod, youth-congress, Programme, Food, Manaf Nullippady.