city-gold-ad-for-blogger

ബി ജെ പി ബന്ധമെന്ന സിപിഎം ആരോപണം പരാജയ ഭീതിയില്‍നിന്ന്: യൂത്ത് കോണ്‍ഗ്രസ്

പുത്തിഗെ: (www.kasargodvartha.com 21.10.2015) പുത്തിഗെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി ജെ പി ബന്ധം ആരോപിക്കുന്നത് സി പി എമ്മിന്റെ പരാജയ ഭീതികൊണ്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ് പുത്തിഗെ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. മൂന്നും നാലും വാര്‍ഡായ ദേരടുക്കയിലും ബാഡൂരും യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. അത് പകല്‍ പോലെ അറിയാവുന്ന സത്യമാണ്.

ബാഡൂര്‍ സ്ഥാനാര്‍ത്ഥിയായ സന്തപ്പ പൂജാരിയെ അത്ര പെട്ടെന്ന് സിപിഎമ്മുകാര്‍ മറക്കാന്‍ ഇടയില്ല. മുമ്പൊരിക്കല്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ബാഡൂരില്‍ നിന്ന് ജനവിധി തേടാന്‍ നോമിനേഷന്‍ കൊടുത്തിരുന്ന സന്തപ്പ പൂജാരിയെ ഭീഷണിപ്പെടുത്തി സിപിഎം പത്രിക പിന്‍വലിപ്പിക്കുകയായിരുന്നു.

ദേരടുക്കയില്‍ മുന്‍ പഞ്ചായത്ത് അംഗം അസുഖം മൂലം പിന്‍മാറിയപ്പോഴാണ് ബന്ധുവും മഹാളാകോണ്‍ഗ്രസ് അംഗവുമായ ശാരദയെ സ്ഥാനാര്‍ത്ഥിയാകേണ്ടിവന്നത്. ഇതെല്ലാം നിലനില്‍ക്കെ കള്ളം പറഞ്ഞ് പരത്തുന്ന സി പി എം ആരോപണം ജനം തള്ളിക്കളയുമെന്നും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം സിപി എം ചിലവില്‍ ബിജെപി നേതാവ് ഭരിച്ചത് നാട്ടില്‍ പാട്ടാണെന്നും ഇതൊന്നും അറിയാത്ത ജില്ലാ സെക്രട്ടറിയുടെ പത്രക്കുറിപ്പ് എന്തടിസ്ഥാനത്തിലെന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം റഫീഖ് കുണ്ടാറിന്റെ അധ്യക്ഷതയില്‍ ബാലകൃഷ്ണ ബാഡൂര്‍ ഉദ്ഘാടനം ചെയ്തു. വിശ്വനാഥന്‍, ഷെറില്‍ കയ്യംങ്കുടല്‍, പ്രമോദ്, മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജുനൈദ് ഉറുമി സ്വാഗതവും അഷ്‌റഫ് നന്ദിയും പറഞ്ഞു.
ബി ജെ പി ബന്ധമെന്ന സിപിഎം ആരോപണം പരാജയ ഭീതിയില്‍നിന്ന്: യൂത്ത് കോണ്‍ഗ്രസ്

Keywords: Kasaragod, Puthige, Election-2015, Youth Congress, Badoor, Sandhappa poojari, Rafeek Kundar, Junaid Urmi, Youth congress denies CPM allegation.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia