ധനമന്ത്രി കെ. എം. മാണി രാജി വെക്കണം: യൂത്ത് കോണ്‍ഗ്രസ്
Mar 25, 2015, 10:28 IST
പുത്തിഗെ: (www.kasargodvartha.com 25/03/2015) ബാര്‍കോഴ വിവാദവുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം. മാണിക്കെതിരെ ഉയര്‍ന്നു വന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാണി രാജിവെച്ച് നിരപരാധിത്വം തെളിയിക്കണമെന്ന് പുത്തിഗെ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ രാജിവെച്ച കീഴ്‌വഴക്കം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ജനങ്ങള്‍ക്കു മുമ്പില്‍ മാണി സംശയത്തിന്റെ നിഴലിലാണ്. അതുകൊണ്ടു തന്നെ കഴിഞ്ഞ നാലു വര്‍ഷക്കാലം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കും, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരത്തിന് മങ്ങലേല്‍പിക്കുന്ന രീതിയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നടപടിയാണിത്.
സ്വന്തം പാര്‍ട്ടിയില്‍ നിന്നും പി.സി. ജോര്‍ജടക്കം മറുശബ്ദം ഉയര്‍ത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ ജനങ്ങളോട് സത്യം തുറന്ന് പറയാന്‍ മാണി ബാധ്യസ്ഥനാണ്. ജനങ്ങളുമായി അകന്നു നില്‍ക്കുന്ന എല്‍.ഡി.എഫിന് രാഷ്ട്രീയ മുതലെടുപ്പിനും മുന്നേറ്റത്തിനുമുള്ള അവസരം നല്‍കുക വഴി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും മറ്റും വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയാണ്.
ഈ രാഷ്ട്രീയ സാഹചര്യത്തില്‍ വരാന്‍ പോകുന്ന തദ്ദേശ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉണ്ടാകാന്‍ പോകുന്ന മുന്നേറ്റത്തെ തടയിടാന്‍ ഇപ്പോള്‍ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ക്ക് സാധിക്കും. പൊതു പ്രവര്‍ത്തന മണ്ഡലങ്ങളില്‍ രാഷ്ട്രീയക്കാര്‍ പുലര്‍ത്തേണ്ട സത്യസന്ധതയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കേണ്ട ബാധ്യത നേതാക്കള്‍ക്കുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് പുത്തിഗെ മണ്ഡലം പ്രസിഡണ്ട് റഫീക്ക് കുണ്ടാര്‍ സെക്രട്ടറി ജുനൈദ് ഉറുമിയും അഭിപ്രായപ്പെട്ടു.
Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം
Keywords: Puthige, kasaragod, Kerala, youth-congress, K.M Mani, President, Youth congress demands K.M Mani resignation.
Advertisement: