city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്രൂഡ് ഓയില്‍ വില താഴ്ന്നിട്ടും പെട്രോള്‍ വില മേല്‍പോട്ട്; പ്രതിഷേധം വ്യാപകം, ചക്രസ്തംഭന സമരവുമായി യൂത്ത് കോണ്‍ഗ്രസ്

കാസര്‍കോട്: (www.kasargodvartha.com 16.03.2020) അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്ന നിലയില്‍ (ബാരലിന് 31.35 ഡോളര്‍ ) എത്തിയിട്ടും ആനുപാതികമായി ഇന്ധന വില കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമാവുന്നതിന് പകരം സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഉദുമ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചു മിനിറ്റ് ചക്രസ്തംഭന സമരം നടത്തി.

സമരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തു. പരിപാടി ജില്ലാ പ്രസിഡണ്ട് ബി പി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് അനൂപ് കല്ല്യോട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കാര്‍ത്തികേയന്‍ പെരിയ, രാഗേഷ് പെരിയ, ഇസ്മാഈല്‍ ചിത്താരി, ഉനൈസ് ബേഡകം, ജവഹര്‍ ബാലജന വേദി ജില്ലാ ചെയര്‍മാന്‍ രാജേഷ് പള്ളിക്കര, കെ എസ് യു ജില്ലാ സെക്രട്ടറി മാര്‍ട്ടിന്‍ എബ്രഹാം, രതീഷ് ഇരിയ, റാഫി അടൂര്‍, കൃഷ്ണപ്രസാദ് മുല്ലച്ചേരി, രാജേഷ് പുല്ലൂര്‍, പ്രശാന്ത് പെരിയ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്രൂഡ് ഓയില്‍ വില താഴ്ന്നിട്ടും പെട്രോള്‍ വില മേല്‍പോട്ട്; പ്രതിഷേധം വ്യാപകം, ചക്രസ്തംഭന സമരവുമായി യൂത്ത് കോണ്‍ഗ്രസ്

തൃക്കരിപ്പൂരിലും പ്രതിഷേധം

തൃക്കരിപ്പൂര്‍: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റി നീലേശ്വത്ത് സംഘടിപ്പിച്ച ചക്രസ്തംഭന സമരം ഡി സി സി ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സോണി പൊടിമറ്റം അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫ്, ജില്ലാ പ്രസിഡന്റ്  ബി പി പ്രദീപ് കുമാര്‍, മനാഫ് നുള്ളിപ്പാടി, സത്യന്‍ പാത്രവളപ്പില്‍, ശുഐബ്, നവനീത്, ശ്രീജിത്ത് കോടോത്ത്, ഇ ഷജീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ക്രൂഡ് ഓയില്‍ വില താഴ്ന്നിട്ടും പെട്രോള്‍ വില മേല്‍പോട്ട്; പ്രതിഷേധം വ്യാപകം, ചക്രസ്തംഭന സമരവുമായി യൂത്ത് കോണ്‍ഗ്രസ്

Keywords: Kasaragod, News, Kerala, Price, Petrol, youth-congress, Strike, Youth congress against petrol price hike
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia