ഇടത് സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയം ഒത്തു കളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ്
Sep 5, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 05.09.2016) സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പ്രവേശന ഫീസ് വര്‍ധിപ്പിക്കുകയും ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് കുറക്കുകയും ചെയ്ത ഇടത് സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയം സ്വകാര്യ മനേജ്‌മെന്റുകളുമായുള്ള ഒത്ത് കളിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് പാര്‍ലിമെന്റ് കമ്മിറ്റി യോഗം ആരോപിച്ചു.
ഈ വിഷയത്തില്‍ ഡി വൈ എഫ് ഐ അവലംബിക്കുന്ന മൗനം യജമാന ഭക്തിയാണ്. ഇടതു പക്ഷ യുവജന പ്രസ്ഥാനങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഷണ്ഡന്‍മാരായി മാറി. ഇടതു സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ ഒമ്പതിന് കലക്ടറേറ്റ് ധര്‍ണ നടത്താനും യോഗം തീരുമാനിച്ചു.
സാജിദ് മൗവ്വല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ശ്രീജിത്ത് വാഴക്കല്‍, രാജേഷ് പുല്ലൂര്‍, സന്തു ടോം ജോസ്, പ്രശാന്ത് സെബാസ്റ്റ്യന്‍, ചന്ദ്രന്‍ കരിച്ചേരി, നാസര്‍ മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു.
Keywords : Kasaragod, youth-congress, Meeting, LDF, Government, Education.