യുവാവിന്റെ മരണത്തിന് കാരണം പ്രണയ നൈരാശ്യം
Aug 8, 2012, 17:45 IST
![]() |
Girish |
പ്രണയ നൈരാശ്യമാണ് ഗിരീഷിന്റെ മരണത്തിന് കാരണമെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. നാട്ടിലെ ഒരു പെണ്‍കുട്ടിയുമായി ഗിരീഷ് പ്രണയത്തിലായിരുന്നു. ഗിരീഷുമായുള്ള ബന്ധത്തെ പെണ്‍കുട്ടിയുടെ പിതാവ് എതിര്‍ക്കുകയും പെണ്‍കുട്ടിയോട് പ്രണയത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇതേ തുടര്‍ന്ന് തന്നെയിനി കാണുകയോ വിളിക്കുകയോ ചെയ്യരുതെന്ന് പെണ്‍കുട്ടി ഗിരീഷിനെ അറിയിച്ചിരുന്നു. കടുത്ത മനോവിഷമത്തിലായ ഗിരീഷ് വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം വിളിച്ചുവെങ്കിലും ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഇതോടെ പെണ്‍കുട്ടി തന്നെ പൂര്‍ണ്ണമായും കൈയ്യൊഴിഞ്ഞുവെന്ന് ബോധ്യപ്പെട്ട ഗിരീഷ് എലിവിഷവുമായി കിടപ്പ് മുറിയിലേക്ക് പോകുകയും വിഷം കഴിക്കുകയുമായിരുന്നു.
Keywords: Love failure, Youth, Suicide, Karinthalam, Nileshwaram, Kasaragod