Obituary | കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുകയായിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Jun 21, 2024, 01:31 IST
പന്നിയെറിഞ്ഞ കൊല്ലി ആലടിത്തട്ടിലെ ആര്യശേരിയിൽ പ്രിൻസ് ആണ് മരിച്ചത്
വെള്ളരിക്കുണ്ട്: (KasaragodVartha) പരപ്പയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പന്നിയെറിഞ്ഞ കൊല്ലി ആലടിത്തട്ടിലെ ആര്യശേരിയിൽ പ്രിൻസ് (38) ആണ് മരിച്ചത്. പരപ്പ ടൗണിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം.
ടൗണിലെ ഒരു കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ വേണ്ടി വരുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പരപ്പയിലെ കാരുണ്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഡിഷ് ടിവി ഓപറേറ്റർ ആണ്.
ആര്യാശേരിയിൽ തോമസ് (ബാബു) - മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: റാണി കോളിച്ചാൽ. സഹോദരി: റിൻസി കമ്പല്ലൂർ ഗോക്കടവ്.