13,000 രൂപയുടെ മൊബൈല്‍ സമ്മാനമായി ലഭിച്ചതായി ഡല്‍ഹിയില്‍ നിന്നും സന്ദേശം; പണമടച്ച് പാര്‍സല്‍ ഓഫീസില്‍ നിന്നും വാങ്ങിയ പൊതി തുറന്നപ്പോള്‍ യുവാവ് അമ്പരന്നു
Sep 26, 2017, 19:46 IST
മഞ്ചേശ്വരം: (www.kasargodvartha.com 26.09.2017) 13,000 രൂപയുടെ മൊബൈല്‍ സമ്മാനമായി ലഭിച്ചതായി സന്ദേശത്തെ തുടര്‍ന്ന് അഡ്രസ് നല്‍കുകയും പാര്‍സലായെത്തിയ പൊതി പണമടച്ച് കൈപറ്റിയ യുവാവ് കബളിപ്പിക്കപ്പെടുകയും ചെയ്തു. ഹൊസങ്കടിയിലെ വസ്ത്ര വ്യാപാരി ബെജ്ജയിലെ സുകേഷാണ് (21) തട്ടിപ്പിനിരയായത്. 13,000 രൂപയുടെ മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും അഡ്രസ് പറയണമെന്നുമായിരുന്നു ഫോണ്‍ സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ സുകേഷ് അഡ്രസ് നല്‍കുകയായിരുന്നു.
പാര്‍സല്‍ ഓഫീസിലെത്തിയ പൊതി 3,200 രൂപ നല്‍കി വാങ്ങി തുറന്നപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി സുകേഷിന് മനസിലായത്. മൊബൈലിനു പകരം ലക്ഷ്മീ രൂപം, ലക്ഷ്മീ പാദം, ലക്ഷ്മീചക്രം തുടങ്ങിയവയുടെ തകിടു രൂപങ്ങളാണ് പൊതിയിലുണ്ടായിരുന്നത്. സംഭവം സംബന്ധിച്ച് സുകേഷ് പോലീസില്‍ പരാതി നല്‍കി. പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹിയില്‍ നിന്നുമാണ് കോള്‍ വന്നതെന്ന് കണ്ടെത്തി. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.
ഫോണിലൂടെയുണ്ടാകുന്ന ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, Cheating, Youth cheated via unknown phone call
Keywords: Kasaragod, Kerala, news, Youth, Cheating, Youth cheated via unknown phone call