സിനിമാ തീയേറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്കിടയിലും പടം കഴിഞ്ഞശേഷവും ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി; പോലീസ് ലാത്തിവീശി
Mar 13, 2017, 11:05 IST
കാസര്‍കോട്: (www.kasargodvartha.com 13/03/2017) സിനിമാ തീയേറ്ററില്‍ സെക്കന്‍ഡ് ഷോയ്ക്കിടയിലും പടം കഴിഞ്ഞശേഷവും ഇരുവിഭാഗങ്ങള്‍തമ്മില്‍ ഏറ്റുമുട്ടി. വിവരമറിഞ്ഞെത്തിയ പോലീസ് കുഴപ്പക്കാരെ ലാത്തിവീശി വിരട്ടിയോടിച്ചു. ഞായറാഴ്ച രാത്രി 9.30 മണിയോടെ കാസര്‍കോട് കൃഷ്ണാ തീയേറ്ററിലാണ് സംഭവം.
സെക്കന്‍ഡ് ഷോ തുടങ്ങാന്‍ വൈകിയതിനെതുടര്‍ന്ന് ചിലര്‍ കൂവിയിരുന്നു. ഇതിനെ മറ്റുചിലര്‍ ചോദ്യംചെയ്തു. ഇതേതുടര്‍ന്ന് ഇരുവിഭാഗങ്ങളും തീയേറ്ററിനകത്ത് ഏറ്റുമുട്ടിയെങ്കിലും സിനിമ തുടങ്ങിയതോടെ സംഘട്ടനം നിര്‍ത്തിവെച്ചു. പിന്നീട് സിനിമ കഴിഞ്ഞശേഷം പുറത്തിറങ്ങിയ ഇരുവിഭാഗങ്ങളും തീയേറ്ററിന് പുറത്ത് വീണ്ടും സംഘട്ടനത്തിലേര്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സംഘമെത്തി ലാത്തിവീശിയതോടെയാണ് കുഴപ്പക്കാര്‍ പിരിഞ്ഞുപോയത്.
കാസര്‍കോട്ടെ സംഘവും ഉപ്പളയില്‍നിന്നുള്ള സംഘവുമാണ് ഏറ്റുമുട്ടിയത്. സെക്കന്‍ഡ് ഷോയ്ക്കിടെ കാസര്‍കോട്ടെ തീയേറ്ററുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് പതിവായിരിക്കുകയാണ്. സിനിമകാണാന്‍ എത്തുന്നവര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

Keywords: Theater, Clash, Kasaragod, Police, Film, Cinema, Youth chased near cinema theater