city-gold-ad-for-blogger
Aster MIMS 10/10/2023

അതിര്‍ത്തി കടന്നെത്തിയ വിദ്യാര്‍ത്ഥികളെ യുവജനകേന്ദ്രം വീടുകളിലെത്തിച്ചു

കാഞ്ഞങ്ങാട്: (www.kvartha.com 07.05.2020) ഗോവയിലെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശീലനകേന്ദ്രത്തില്‍ നിന്നും തലപ്പാടി അതിര്‍ത്തി കടന്ന് കാസര്‍കോട്ടെത്തിയ വിദ്യാര്‍ത്ഥികളെ ജില്ലാ യുവജനകേന്ദ്രം പ്രവര്‍ത്തകര്‍ വീടുകളിലെത്തിച്ചു. ബുധനാഴ്ച രാവിലെ ഗോവയിലെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശീലനകേന്ദ്രം അധികൃതര്‍ സ്ഥാപനത്തിന്റെ വാഹനത്തില്‍ തലപ്പാടിയിലെത്തിച്ചിരുന്നു. വിദ്യാര്‍ത്ഥികളെ പരിശോധനക്ക് വിധേയരാക്കിയ ശേഷം ജില്ലാ ഭരണകൂടമാണ് കെഎസ്ആര്‍ടിസി ബസില്‍ കാസര്‍കോട് നഗരത്തിലെത്തിച്ചത്.

47 വിദ്യാര്‍ത്ഥികളില്‍ 30 ഓളം പേര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായിരുന്നു. മറ്റു ജില്ലക്കാരായ 17 പേരെ കെഎസ്ആര്‍ടിസി ബസില്‍ അവരവരുടെ നാടുകളിലേക്കയച്ചു. കാസര്‍കോട് ജില്ലയിലുള്ള വിദ്യാര്‍ത്ഥികളെ ജില്ലാ യുവജന കേന്ദ്രം ഏര്‍പ്പെടുത്തിയ നാലു വിനനങ്ങളിലായാണ് അവരുടെ വീടുകളില്‍ എത്തിയത്. ബേക്കല്‍ സി ഐ നാരായണന്‍, എസ് ഐ അജിത്ത് കുമാര്‍, ഹോസ്ദുര്‍ഗ് എസ് ഐ രാഘവന്‍ എന്നിവരുടെ സഹായത്തോടെ യുവജനകേന്ദ്രം ജില്ലാ കോര്‍ഡിനേറ്റര്‍ എ വി ശിവപ്രസാദിന്റെയും യൂത്ത് ആക്ഷന്‍ ഫോഴ്‌സ് വളണ്ടിയര്‍ ഹനീഫിന്റെയും നേതൃത്വത്തില്‍ലാണ് വിദ്യാര്‍ത്ഥികളെ വീട്ടിലെത്തിച്ചത്.

അതിര്‍ത്തി കടന്നെത്തിയ വിദ്യാര്‍ത്ഥികളെ യുവജനകേന്ദ്രം വീടുകളിലെത്തിച്ചു


Keywords:  Kanhangad, news, Kerala, kasaragod, House, Students, youth center bring back students from their homes

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL