city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാര്‍ പാര്‍ക്കിംഗിനെ ചൊല്ലി നഗരമധ്യത്തില്‍ യുവാവിന് ക്രൂരമര്‍ദനം, മര്‍ദനമേറ്റയാള്‍ക്കെതിരെ പോലീസ് കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.03.2017) വാഹന പാര്‍ക്കിംഗിനെ ചൊല്ലി നഗരമധ്യത്തില്‍ യുവാവിന് ക്രൂര മര്‍ദനം. സംഭവത്തില്‍ മര്‍ദനമേറ്റയാളെ പ്രതിയാക്കി പോലീസ് കേസെടുക്കുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ നോര്‍ത്ത് കോട്ടച്ചേരിയിലാണ് ഗുണ്ടാവിളയാട്ടം നടന്നത്. നോര്‍ത്ത് കോട്ടച്ചേരിയില്‍ സിറ്റി ആശുപത്രിയില്‍ മാതാവിന് വേണ്ടി ടോക്കണ്‍ എടുക്കാന്‍ ചെന്ന സാമൂഹ്യ പ്രവര്‍ത്തകനായ പ്രവാസിക്കാണ് ക്രൂര മര്‍ദനമേറ്റത്.

ആശുപത്രിയില്‍ പോകാന്‍ ഇദ്ദേഹത്തിന്റെ കെ എല്‍ 14 എല്‍ 6599 നമ്പര്‍ ആള്‍ട്ടോ കാര്‍ ആശുപത്രിയുടെ മുമ്പില്‍ കോട്ടച്ചേരി സംസ്ഥാന പാതക്കരികില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഈസമയം കെ എല്‍ 60 എല്‍ 7407 നമ്പര്‍ ഇന്നോവ കാറും തൊട്ടു പിറകിലായി പാര്‍ക്ക് ചെയ്തിരുന്നു. കേവലം മിനുട്ടുകള്‍ക്കുള്ളില്‍ ടോക്കണ്‍ വാങ്ങി തിരിച്ചെത്തി വാഹനമെടുക്കാന്‍ ശ്രമിച്ച പ്രവാസിയെ തൊട്ടു പിറകില്‍ പാര്‍ക്കു ചെയ്തിരുന്ന ഇന്നോവ കാറില്‍ നിന്നും രണ്ടു പേര്‍ പുറത്തിറങ്ങി കാറിന് മാര്‍ഗ തടസ്സം സൃഷ്ടിച്ചുവെന്നാരോപിച്ച് യാതൊരു പ്രകോപനവുമില്ലാതെ തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നു.

കാര്‍ പാര്‍ക്കിംഗിനെ ചൊല്ലി നഗരമധ്യത്തില്‍ യുവാവിന് ക്രൂരമര്‍ദനം, മര്‍ദനമേറ്റയാള്‍ക്കെതിരെ പോലീസ് കേസ്

ഇന്നോവ കാറോടിച്ചിരുന്ന യുവാവും മധ്യവയസ്‌കനായ മറ്റൊരാളുമാണ് അതിക്രമം കാണിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ പൊടുന്നനെയുള്ള അക്രമത്തില്‍ പതറിയ പ്രവാസി ബഹളം വെച്ചപ്പോള്‍ പരിസരവാസികള്‍ ഓടിക്കൂടി. ഇതിനിടെ പോലീസും സ്ഥലത്തെത്തി. അപ്പോഴേക്കും മര്‍ദനം അഴിച്ചുവിട്ടവര്‍ സ്ഥലം വിടുകയും ചെയ്തു. മര്‍ദ്ദനമേറ്റ പ്രവാസി തൊട്ടടുത്തുളള സിറ്റി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം അറിഞ്ഞ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരനും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍ കുമാറും അക്രമികളെ കണ്ടെത്താനും വാഹനം കസ്റ്റഡിയിലെടുക്കാനും പോലീസിന് നിര്‍ദേശം നല്‍കി. ആശുപത്രിയില്‍ ചികിത്സ തേടിയ പ്രവാസിയില്‍ നിന്ന് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ഇതിനുശേഷമാണ് സംഭവത്തിന് നാടകീയമായ ട്വിസ്റ്റ് ഉണ്ടാകുന്നത്. അക്രമം അഴിച്ചുവിട്ടവര്‍ അര്‍ധരാത്രിയോടെ സ്റ്റേഷനില്‍ നേരിട്ടെത്തി മര്‍ദനമേറ്റയാളെ പ്രതിയാക്കി പരാതി എഴുതി നല്‍കി. ഇതിന് ശേഷം മര്‍ദനമേറ്റയാളെ പ്രതിയാക്കി പോലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ പ്രവാസിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ മധ്യവയസ്‌കനെ പോലീസ് ആള്‍ജാമ്യത്തില്‍ വിടുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Car, Youth, Assault, Injured, Case, Police, Kanhangad, Kasaragod, Youth brutally assaulted in Kanhangad.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia