city-gold-ad-for-blogger

മൊബൈല്‍ വില്‍പനക്കായി കടയിലെത്തിയ യുവാവ് മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്തതാണെന്ന് ഉടമയ്ക്ക് സംശയം; പോലീസിനെ അറിയിച്ചു, പോലീസെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു

കാസര്‍കോട്: (www.kasargodvartha.com 29.01.2019) മൊബൈല്‍ വില്‍പനക്കായി കടയിലെത്തിയ യുവാവ് മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്തതാണെന്ന് ഉടമയ്ക്ക് സംശയം ഉയര്‍ന്നതോടെ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കടയില്‍ മൊബൈല്‍ വില്‍പന നടത്താനെത്തിയ 27കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും ഒരു സുഹൃത്തിന്റെ ഫോണാണിതെന്നുമാണ് യുവാവ് പറയുന്നതെന്നും പോലീസ് അറിയിച്ചു. യുവാവിനെ കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയാല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

Keywords:  Youth attempt to sell Mobile phone suspects its robbed; Police taken to custody, Kasaragod, news, Robbery, Police, custody, Robbery-case, Mobile Phone, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia