സ്കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ അക്രമിച്ച് പണം കവര്‍ന്നു
Aug 23, 2012, 00:03 IST
കാസര്‍കോട്: സ്കൂട്ടറില്‍ പോവുകയായിരുന്ന യുവാവിനെ ഒരു സംഘം അക്രമിച്ച് പണം കവര്‍ന്നു. തളങ്കര കേകേപുറം സ്വദേശിയും കാഞ്ഞങ്ങാട് സ്വകാര്യ സോഫ്റ്റ് കൂള്ഡ്രിഗ്സ് കടയിലെ ജീവനക്കാരനുമായ അബ്ദുല്‍ അന്‍വറി (26)നെയാണ് അക്രമിച്ചത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11 മണിക്ക് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി ആക്ടീവ സ്കൂട്ടറില്‍ പോകുമ്പോള്‍ തളങ്കര കുന്നില്‍ ഒരു സംഘം തടയുകയും, അക്രമിക്കുകയായിരുന്നെന്ന് അന്‍വര്‍ പറഞ്ഞു. കൈയ്യിലുണ്ടായിരുന്ന 12,600 രൂപയും കവര്‍ന്നതായും അന്‍വര്‍ പരാതിപ്പെട്ടു.
സംഭവത്തില്‍ സോഡ ആന്റ് സോഫ്റ്റ് കൂള്‍ഡ്രിംഗ്സ് മാനുഫാക്ടറിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ വി ശശിധരന്‍ പ്രതിഷേധിച്ചു.
സംഭവത്തില്‍ സോഡ ആന്റ് സോഫ്റ്റ് കൂള്‍ഡ്രിംഗ്സ് മാനുഫാക്ടറിംഗ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് എ വി ശശിധരന്‍ പ്രതിഷേധിച്ചു.
Keywords: Kasaragod, Scooter, Attacked, Thalangara.