പഴയ ചൂരിയില്‍ പള്ളിയില്‍ പോവുകയായിരുന്ന യുവാവിനെ ബിയര്‍ കുപ്പികൊണ്ട് തലക്കടിച്ചു
Jun 7, 2016, 22:49 IST
കാസര്‍കോട്: (www.kasargodvartha.com 07/06/2016) പള്ളിയിലേക്ക് പോവുകയായിരുന്ന യുവാവിനെ നേരെ ആക്രമം. പഴയ ചൂരിയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ കാഷിഫിന് (19) നേരെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം അക്രമം നടത്തിയത്.
തലയ്ക്ക് ബിയര്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കാഷിഫിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കാഷിഫിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമി സംഘം രക്ഷപ്പെട്ടു.
അതേസമയം വിവരമറിയിച്ചിട്ടും പോലീസെത്താന്‍ വൈകിയെന്നാരോപിച്ച് ഒരു സംഘമാളുകള്‍ ബഹളം വെച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Keywords : Kasaragod, Choori, Youth, Attack, Injured, Hospital, Treatment, Police, Kashif, Old Choori.