ബസ് യാത്രക്കിടെ യുവാവിനെ മര്‍ദ്ദിച്ചു
May 8, 2012, 12:31 IST
അമ്പലത്തറ: ബസ് യാത്രക്കിടെ യുവാവിന് മര്‍ദ്ദനമേറ്റു. അമ്പലത്തറ മൂന്നാംമൈലിലെ ചുള്ളിക്കല്‍ ഹൗസില്‍ ഹംസയുടെ മകന്‍ അഷ്‌റഫ് മുന്നാടിനാണ് മര്‍ദ്ദനമേറ്റത്. തിങ്കളാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം. കാഞ്ഞങ്ങാട് നിന്നും മൂന്നാംമൈല്‍ വഴി പോകുന്ന അക്ഷയ ബസില്‍ യാത്ര ചെയ്യുകയായിരുന്ന അഷ്‌റഫിനെ മാവുങ്കാലില്‍നിന്നും കയറിയ അഞ്ചാംമൈല്‍ സ്വദേശികളായ ശ്രീജിത്ത്, പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പരാതി. മുന്‍വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണം. അഷ്‌റഫിനെ പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Ambalathara, Bus, Attack.