ആന്ധ്രയിലേക്ക് കഞ്ചാവ് വാങ്ങാന്‍ പോയ കാസര്‍കോട്ടുകാരെ നാട്ടുകാര്‍ ആക്രമിച്ച് 5 ലക്ഷം തട്ടിയ സംഭവം: ഒറ്റുകാരനാണെന്നാരോപിച്ച് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചു; യുവാവിന് ഗുരുതര പരിക്ക്
Oct 9, 2018, 23:42 IST
കാസര്‍കോട്: (www.kasargodvartha.com 09.10.2018) ആന്ധ്രയിലേക്ക് കഞ്ചാവ് വാങ്ങാന്‍ പോയ കാസര്‍കോട്ടുകാരെ പ്രദേശത്തുകാര്‍ ആക്രമിച്ച് അഞ്ച് ലക്ഷം തട്ടിയ സംഭവത്തില്‍ ഒറ്റുകാരനാണെന്നാരോപിച്ച് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ ചെര്‍ക്കള നെല്ലിക്കട്ട ചെന്നടുക്കയിലെ അബ്ദുല്‍ ഖാദറിന്റെ മകന്‍ അബ്ദുല്‍ നൗഷാദി(26) നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിക്കാസ് കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് മാരകമായി മുറിവേറ്റ യുവാവിനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി 8.20ന് നെല്ലിക്കട്ടയിലെ പള്ളിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ഒരു ഹോട്ടലിന് സമീപം കാറില്‍ വന്ന നാലംഗ സംഘം തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. മധൂരിലെ ആളൊഴിഞ്ഞ ഒരു വീട്ടിലെത്തിച്ച് യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
പിക്കാസ് കൊണ്ടുള്ള അടിയേറ്റ് യുവാവിന്റെ തല പൊട്ടിയിരുന്നു. യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച ശേഷം സംഘം മദ്യപിക്കുന്നതിനിടെ ഇവിടെ നിന്നും ഇഴഞ്ഞുനീങ്ങി രക്ഷപ്പെട്ട നൗഷാദ് നാട്ടുകാരുടെ സഹായത്തോടെ വിദ്യാനഗര്‍ പോലീസില്‍ എത്തുകയും പോലീസ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഉളിയത്തടുക്ക എസ് പി നഗറിലെ കാലിയ ബദ്‌റു, ഉളിയത്തടുക്കയിലെ കോബ്ര സമദാനി, നെല്ലിക്കട്ടയിലെ കഞ്ചാവ് സഫ് വാന്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരാണ് ആക്രമത്തിന് പിന്നിലെന്ന് ആശുപത്രിയില്‍ കഴിയുന്ന നൗഷാദ് കാസര്‍കോട് വര്‍ത്തയോട് പറഞ്ഞു.
20 ദിവസം മുമ്പ് വിവാഹിതനായ പ്രതികളിലൊരാളുടെ ഭാര്യയുടെ സ്വര്‍ണം പണയം വെച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംഘം കഞ്ചാവ് കൊണ്ടുവരാനായി ആന്ധ്രയിലേക്ക് പോയിരുന്നതായും അവിടെ വെച്ച് നാട്ടുകാര്‍ ഇവരെ ആക്രമിച്ച് ഇവരുടെ കയ്യിലുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപ കൊള്ളയടിച്ചതായും പറയപ്പെടുന്നു.
കഞ്ചാവ് സംഘത്തിനെ കുറിച്ച് അവിടുത്തെ നാട്ടുകാര്‍ക്ക് വിവരം ചോര്‍ത്തിക്കൊടുത്തത് നൗഷാദാണെന്ന് സംശയിച്ചാണ് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചത്. നെല്ലിക്കട്ടയിലെ കഞ്ചാവ് സഫ് വാന്റെ പരിചയക്കാരനാണ് നൗഷാദ്. അത് കൊണ്ടുതന്നെ നൗഷാദിന് ഇവര്‍ ആന്ധ്രയിലേക്ക് പോകുന്ന വിവരം മുന്‍കൂട്ടി അറിയാമെന്നാരോപിച്ചായിരുന്നു ആക്രമം.
WATCH VIDEO
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, news, Attack, Injured, Ganja, Youth attacked by Ganja gang