കാറിന് തടസ്സം സൃഷ്ടിച്ച ബൈക്ക് മാറ്റാന്‍ പറഞ്ഞതിന്റെ വിരോധത്തില്‍ സ്ത്രീകളെ അസഭ്യം പറഞ്ഞു; സംഭവം അന്വേഷിച്ച യുവാവിന് ക്രൂര മര്‍ദനം
Nov 12, 2017, 23:28 IST
കാസര്‍കോട്: (www.kasargodvartha.com 12.11.2017) കാറിന് തടസ്സം സൃഷ്ടിച്ച ബൈക്ക് മാറ്റാന്‍ പറഞ്ഞതിന്റെ വിരോധത്തില്‍ സ്ത്രീകളെ അസഭ്യം പറഞ്ഞു. സംഭവം അന്വേഷിച്ച യുവാവിനെ ഇതേസംഘം ക്രൂരമായി മര്‍ദിച്ചു. ജി എച്ച് എം ജില്ലാ ജോയിന്റ് സെക്രട്ടറി തളങ്കര പള്ളിക്കാലിലെ സാദിഖിനാ (37) ണ് മര്‍ദനമേറ്റത്. ഞായറാഴ്ച രാത്രി 9.15 മണിയോടെ പതിക്കുന്ന് മുണ്ടപ്പതി റോഡിലാണ് സംഭവം.
പതിക്കുന്നിലെ ഇഖ്ബാല്‍ കുടുംബവുമൊത്ത് കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ തടസ്സം സൃഷ്ടിച്ച ബൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതിന്റെ വിരോധത്തില്‍ ഒരു സംഘം സ്ത്രീകളോടെ മോശമായി പെരുമാറിയിരുന്നു. പിന്നീട് നാട്ടുകാര്‍ ഇടപെട്ടതോടെ ഇഖ്ബാലും കുടുംബവും വീട്ടിലേക്ക് പോയി. ഇതിന് ശേഷം സ്ഥലത്തെത്തിയ താന്‍ ഒരു സുഹൃത്തിനോട് സംഭവം അന്വേഷിച്ചപ്പോള്‍ താനാരാണ് ഇതന്വേഷിക്കാനെന്ന് പറഞ്ഞ് 15 ഓളം പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന സാദിഖ് പറഞ്ഞു.
സംഭവം സംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Attack, Injured, Hospital, Youth, Thalangara, Complaint, Police, Car, Sadiq.