കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ഗുരുതരം
Oct 11, 2016, 22:44 IST
കാസര്‍കോട്: (www.kasargodvartha.com 11.10.2016) കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കുമ്പളയിലെ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന കൂടല്‍ പെര്‍നടുക്കയിലെ ഐത്തപ്പ പൂജാരിയുടെ മകന്‍ രഞ്ജിത്തിനെ (24) യാണ് ചൗക്കി കല്ലങ്കൈയില്‍ വെച്ച് കാട്ടുപോത്ത് ആക്രമിച്ചത്.
കടയടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ കല്ലങ്കൈയിലെ റോഡരികില്‍ നില്‍ക്കുകയായിരുന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords : Kasaragod, Attack, Youth, Injured, Hospital, Scooter, Buffalo, Ranjith, Youth attacked by Buffalo.