യുവാവിന് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിയേറ്റു
May 26, 2012, 12:15 IST

കാസര്‍കോട്: യുവാവിന് ഇരുമ്പ് വടികൊണ്ട് തലയ്ക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. പുലിക്കുന്നിലെ മുഹമ്മദ് ഗസാലിക്കാണ്(30) തലയ്ക്കടിയേറ്റത്. വെള്ളിയാഴ്ച വൈകിട്ട് പുതിയ ബസ് സ്റാന്‍ഡിനു സമീപം സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കളിയാക്കിയത് ചോദ്യം ചെയ്തതിന് ഓട്ടോ ഡ്രൈവര്‍ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ മുഹമ്മദ് ഗസാലിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Youth attacked, New bustand, Kasaragod