ബാറില്‍ നിന്നിറങ്ങിയ യുവാവിനെ ഓട്ടോയില്‍ കയറ്റി മര്‍ദ്ദിച്ചു
Jun 22, 2012, 12:00 IST
കാസര്‍കോട്: ബാറില്‍ നിന്നിറങ്ങിയ യുവാവിനെ ഓട്ടോയില്‍ കയറ്റി മര്‍ദ്ദിച്ചു. കോട്ടികുളത്തെ കെ.എം മൂസയെയാണ്(45) മൂന്നംഗ സംഘം മര്‍ദ്ദിച്ചത്. വ്യാഴാഴ്ച രാത്രി ജെ.കെ ബാറില്‍ വെച്ച് മദ്യപിച്ചശേഷം പുറത്തിറങ്ങിയ മുഹമ്മദിനെ ഓട്ടോയില്‍ കയറ്റി മൂന്നംഗ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റ മൂസയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ ആരാണെന്നോ, കാരണമെന്താണെന്നോ അറിയില്ലെന്നാണ് യുവാവ് പറയുന്നത്.
Keywords: Youth, Attack, Kottikulam, Kasaragod
Keywords: Youth, Attack, Kottikulam, Kasaragod