യുവാവിനെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സംഘം ചേര്‍ന്ന് അക്രമിച്ചു
Aug 5, 2012, 14:51 IST
കാസര്‍കോട്: യുവാവിനെ സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ സംഘം ചേര്‍ന്ന് അക്രമിച്ചുപരിക്കേല്‍പ്പിച്ചു. പെരിയടുക്കയിലെ കെ. മണികണ്ഠനെയാണ് അക്രമിച്ചത്.
മണികണ്ഠന്റെ പരാതിയില്‍ സമീര്‍, ഇജു, സവാദ്, ഹൈദരലി എന്നിവര്‍ക്കും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കുമെതിരെയാണ് കേസെടുത്തത്.
ആഗസ്റ്റ് മൂന്നിന് വൈകീട്ടാണ് സംഭവം. മണികണ്ഠന്‍ ഒരു കേസിലെ പ്രതിയാണെന്നാണ് സൂചന. ഇതിന്റെ പ്രതികാരമായാണ് അക്രമമെന്ന് കരുതുന്നു
Keywords: Case, Kasargod, Periyadukka, Attack, Assault